Thursday, 12 February 2015



നന്ദി..നന്ദി... ദേവദത്തം സംസ്കൃത ബ്ലോഗിന് ഒരു വയസ്സ്,,, =========================
സംസ്കൃത ഭാഷയുടെ വളര്‍ച്ചയ്ക്കായി,സംസ്കൃതത്തെ സ്നേഹിക്കുന്നവര്‍ക്കായി,സംസ്കൃതത്തെ അറിയാനായി,,അതോടൊപ്പം അധ്യാപകര്‍ക്ക്,വിദ്യാര്‍ത്ഥികള്‍ക്ക്,ഒരു കൈത്താങ്ങ് ആകാന്‍, പൊതു വിദ്യാഭ്യാസ മേഖലയിലെ വിവരങ്ങള്‍ ഏറ്റവും പെട്ടെന്ന് ലഭ്യമാക്കാന്‍,തുടങ്ങിയ ദേവദത്തം ബ്ലോഗ് ഇന്ന് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു.
ദേവദത്തം എന്ന ബ്ലോഗിനെ വളരെ ചുരുങ്ങ
ിയ കാലം കൊണ്ട് ഹൃദയത്തിലേറ്റു വാങ്ങിയ പ്രിയപ്പെട്ടവര്‍ക്ക് നന്ദി,,,നന്ദി..ഒരു വയസ്സു മാത്രം പ്രായമുള്ള ഈ ബ്ലോഗ് ഇന്നുവരെ ഇരുപത്തി നാലായിരം വിരുന്നുകാര്‍ സന്ദര്‍ശിച്ചു... പ്രോത്സാഹനം തന്ന് ഞങ്ങളുടെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചവര്‍,,കണ്ടിട്ടും കണ്ട ഭാവം കാണിക്കാതെ പോയ ''വേണ്ടപ്പെട്ടവര്‍'',,നിര്‍ദ്ദേശങ്ങളും,അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും അറിയിച്ച് ,ഇനിയും വളരാന്‍ ഏവരുടേയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കട്ടെ.........